കൈരളി ഹ്യൂമൻ ഡെവലപ്പ്മെൻ്റ് സൊസൈറ്റി നേതൃത്വം സാമൂഹിക പ്രതിബന്ധതയോടുകൂടി സംസ്ഥാനത്ത് വരുന്ന 3 വർഷക്കാലത്തേക്ക് ചാരിറ്റി പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിൻ്റെ ഔദ്യോഗിക ഉത്‌ഘാടനം 30 / 05 / 2023 ന് രാവിലെ 10.30 ന് Federal Bank Ass. Vice President Mr.Sujeendran , ICCSL Sr. Most Advisory Officer Dr. A C Jose എന്നിവർ സംയുക്തമായി നിർവഹിച്ചു. ” കൈരളി ചാരിറ്റി ചലഞ്ച് “ എന്ന ഈ പദ്ധതി പൊതുസമൂഹത്തിൽ സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങൾ / സ്ഥാപനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് സൊസൈറ്റി ഈ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
“കൈരളി ചാരിറ്റി ചലഞ്ച് “
- സംഭാവന പ്രതിമാസം 1000 രൂപ വീതം ഒരു വീട്ടിൽ / സ്ഥാപനത്തിൽ നിന്ന്.
- 3 വർഷത്തേക്കായിരിക്കും ഈ പദ്ധതി കാലാവധി .
- ഓരോ 3 മാസത്തേയും ഫണ്ട് ശേഖരണത്തിൽ സ്വരൂപിക്കുന്ന തുകകൾ തുടർന്ന് വരുന്ന 45 പ്രവർത്തി ദിവസത്തിനുള്ളിൽ വ്യക്തമായ പരിശോധന നടത്തി അർഹമായ കരങ്ങളിലേക്ക് ചാരിറ്റി മനോഭാവത്തോടെ സൊസൈറ്റി എത്തിക്കുന്നു.
- ഓരോ 3 മാസവും സ്വരൂപിക്കുന്ന സംഭാവനകളുടെ വരവ് – ചെലവ് ഇനം, ആ കാലയളവിലെ പദ്ധതി നിർവഹണത്തിന് ശേഷം സൊസൈറ്റി Website ൽ പ്രദർശിപ്പിക്കും. ഇതിലൂടെ കൈരളി സൊസൈറ്റി സമാഹരിക്കുന്ന ഓരോ രൂപയ്ക്കും കൊടുക്കുന്ന പ്രാധാന്യം പൊതു ജനങ്ങൾക്ക് ബോധ്യപ്പെടാവുന്നതാണ്.
- സൊസൈറ്റിക്ക് നൽകുന്ന ഇത്തരം സംഭാവനകൾക്ക് ITR file ചെയ്യുന്ന ഓരോ വ്യക്തികൾക്കും / സ്ഥാപനങ്ങൾക്കും പ്രസ്‌തുത തുകക്കുള്ള നികുതിയിളവ് ലഭ്യമാകുന്നതാണ്.
- ടി. പദ്ധതിയിൽ പ്രതിമാസ സംഭാവന തുക അതാത് മാസമായോ അഥവാ 6 /12/ 36 മാസവിഹിതമായും സ്വീകരിക്കുന്നതാണ്. പ്രസ്‌തുത തുകയ്ക്ക് തത്തുല്യമായി ഔദ്യോഗിക രസീത് ഓഫീസിൽ നിന്ന് നൽകുന്നതുമാണ്.
- ടി. പദ്ധതിയിലൂടെ ലഭിക്കുന്ന സംഭാവനകൾ സൊസൈറ്റിയുടെ സംസ്ഥാന പ്രവർത്തന പരിധിയിൽ മാത്രമായിരിക്കും വിതരണം നടത്തുന്നത്. ആയത് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം , പാർപ്പിടം എന്നീ മേഖലകളിൽ ഊന്നൽ നൽകികൊണ്ടായിരിക്കും.
നിങ്ങളുടെ കുടുംബം / സ്ഥാപനത്തിന്നോ ലഭ്യമാവുന്ന മാസ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക ചാരിറ്റിക്ക് വേണ്ടി നിങ്ങൾ നൽകുന്നതാണല്ലോ. പ്രസ്‌തുത മാസ വിഹിതത്തിൽ നിന്നും ഒരു ചെറിയ സംഭാവന തുക കൈരളിക്ക് നൽകുന്നതിലൂടെ ഓരോ കുടുംബവും / സ്ഥാപനവും കൈരളിയോടൊപ്പം വലിയ ചാരിറ്റി പ്രവർത്തനത്തിന് പങ്കാളികളാകുന്നു. സമൂഹ നന്മക്കായ് കൈരളി ഹ്യൂമൻ ഡെവലപ്പ്മെൻ്റ് സൊസൈറ്റിയോടൊപ്പം നമുക്ക് കൈ കോർക്കാം.
“നിങ്ങളുടെ ചെറിയ സംഭാവന – ഒരു വലിയ മാറ്റത്തിന് കാരണമാകും“